IndiaLatest

ഇന്ത്യക്കാര്‍ കൂടുതല്‍ ഉറങ്ങിയത് ലോക്ക് ഡൗണ്‍ കാലത്ത്

“Manju”

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലം പ്രായപൂര്‍ത്തിയായ ഇന്ത്യക്കാരെ കൂടുതല്‍ ഉറക്കക്കാരാക്കിയെന്ന് സര്‍വേ. ലോക ഉറക്ക ദിനത്തോടനുബന്ധിച്ച്‌ പുറത്തുവിട്ട പഠനത്തിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്ലോബല്‍ സ്ലീപ്പ് സര്‍വേ 2021 എന്ന പേരില്‍ റോയല്‍ ഫിലിപ്‌സ് ആണ സര്‍വേ നടത്തിയത്. ലോക്ക് ഡൗണിനുശേഷം ഇന്ത്യക്കാര്‍ വിവിധ തരത്തിലുള്ള വെല്ലുവിളികളാണ് നേരിട്ടത്. 37ശതമാം പേര്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. 27 ശതമാനം പേര്‍ക്ക് നല്ല ഉറക്കം കിട്ടിയെങ്കിലും 39 ശതമാനം പേര്‍ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു. 67 ശതമാനം ഇന്ത്യക്കാരും ഉറക്കത്തിന്റെ കാര്യത്തില്‍ ഇക്കാലത്ത് തൃപ്തരായിരുന്നെങ്കില്‍ 25 ശതമാനം പേര്‍ അതൃപ്തി രേഖപ്പെടുത്തി. തങ്ങളുടെ ഉറക്കസമയം വര്‍ധിച്ചതായി പ്രായപൂര്‍ത്തിയായ 54 ശതമാനം ഇന്ത്യക്കാരും കരുതുന്നു.

Related Articles

Back to top button