KeralaLatest

ചുമതലയേറ്റു

ജനറല്‍ സെക്രട്ടറി, ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്നിവരുടെ ഓഫീസുകളില്‍ ഇൻചാര്‍ജുമാര്‍ ചുമതലയേറ്റു

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസിലും ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസിലും ഇൻചാര്‍ജുമാര്‍ (17-11-2022 വ്യാഴം) ഇന്ന് ചുമതലയേറ്റു

സ്വാമി ആത്മധര്‍മ്മൻ ജ്ഞാനതപസ്വി ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ രാവിലെ 10.30 നും സ്വാമി സത്യചിത് ജ്ഞാനതപസ്വി ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസില്‍ ഉച്ചയ്ക്ക് 12 നുമാണ് ചുമതലയേറ്റത്.

ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസില്‍ പുതുതായി ആരംഭിച്ച ഡിവിഷനായ ശാന്തിഗിരി സ്കില്‍ ഡെവലപ്മെന്റിന്റെ ചുമതലയുള്ള സീനിയർ മാനേജര്‍ ആയി കോസല വി.കെ.യും ഇന്ന് ചുമതലയേറ്റു.

സീനിയര്‍ ജനറല്‍ മാനേജര്‍മാരായ ഡി. പ്രദീപ് കുമാര്‍, റ്റി.കെ. ഉണ്ണികൃഷ്ണ പ്രസാദ്,  ലീഗൽ സ്റ്റാന്റിംഗ് കൗൺസൽ അഡ്വ.എസ്.ജയചന്ദ്രൻ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷൻ) മുരളീധരൻ കെ..,  പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് ഡി, സീനിയര്‍ മാനേജര്‍ മാരായ ധീരജ് കെ.എം., മനുനായര്‍ എന്നിവരും മറ്റ് സ്റ്റാഫ് പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുത്തു. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 ന് സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗ് ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വെച്ച് നടന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12 ന് നടക്കുന്ന സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി പുതിയ ചുമതലക്കാരുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് നടത്തുകയായിരുന്നു.

ആശ്രമത്തിന്റെ പ്രധാനപ്പെട്ട രണ്ട് ഓഫീസുകളായ ജനറല്‍ സെക്രട്ടറി, ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്നിവരുടെ ഓഫീസിന്റെ കൂട്ടായ പ്രവര്‍ത്തനം ആശ്രമത്തിന്റെ എല്ലാ  മേഖലകളിലും ഉണ്ടാകണമെന്ന് ചുമതലയേറ്റശേഷം ആദരണീയ സ്വാമിമാര്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button