IndiaLatest

ബ്രാൻഡഡ് ഫ്യുവൽ സെയിൽസില്‍ ശാന്തിഗിരി ഫ്യൂവല്‍സിന് അവാര്‍ഡ്

“Manju”

 

പോത്തന്‍കോട് : പെട്രോള്‍, ഡീസല്‍ വില്പനയില്‍ പമ്പുകളുടെ മികവിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രേഡിംഗ് സമ്മാനം ശാന്തിഗിരി ഫ്യൂവല്‍സിന്. തിരുവനന്തപുരം ഡിവിഷണൽ ഓഫീസിന്റെ 2022 – 2023 ലെ ബ്രാൻഡഡ് ഫ്യുവൽ സെയിൽസിന് തിരുവനന്തപുരം റീജ്യണല്‍ ഓഫീസി(തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ) ശാന്തിഗിരി ഫ്യൂവല്‍സിന് എട്ടാം സ്ഥാനം ലഭിച്ചപ്പോള്‍ തിരുവനന്തപുരം റൂറൽ (സെക്കൻഡിൽ) രണ്ടാം സ്ഥാനവും ലഭിച്ചു. തിരുവനന്തപുരം ഓ ബൈ താമരയിൽ വച്ച് നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് ഹെഡ് സാജിബ് കുമാർ ബഹ്റ, ചീഫ് ജനറല്‍ മാനേജര്‍ ദീപു മാത്യു , ജനറല്‍ മാനേജര്‍മാരായ‍ ടിറ്റോ ജോഷ്വാ, ( ബ്രാൻഡഡ് ഫ്യൂവൽ വിഭാഗം) വിനായക് മഹാദേവ് മാലിക് തിരുവനന്തപുരം ഡിവിഷണൽ ഹെഡ് എന്നിവരിൽ നിന്നും ശാന്തിഗിരി ഫ്യൂവൽസ് സീനിയർ മാനേജർ സി എൻ കൃഷ്ണകുമാർ അവാർഡ് ഏറ്റുവാങ്ങി.

Related Articles

Back to top button