AlappuzhaKeralaLatest

ചെന്നിത്തലയില്‍ മരിച്ച ദമ്പതി​കളി​ല്‍ ഭാര്യയ്ക്ക് കൊവി​ഡ്

“Manju”

സിന്ധുമോള്‍ ആര്‍

ആലപ്പുഴ: കഴിഞ്ഞദിവസം ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ ദേവിക ദാസിനാണ് (20) രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരുടെ ഭര്‍ത്താവ് ജിതിന് രോഗമില്ല. ദേവികയുടെ രോഗ ഉറവിടം വ്യക്തമല്ല. മൃതദേഹ പരിശോധന ഉള്‍പ്പെടെ നടത്തിയ പത്തോളം പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നാലുമാസം മുമ്പാണ് ഇവര്‍ ചെന്നിത്തലയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. ജോലിക്കെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളും ജീവിത നൈരാശ്യവുമാണ് ആത്മഹത്യക്ക് കാരണമെന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

രണ്ടുവര്‍ഷം മുമ്പ് ജിതിനോടൊപ്പം ദേവിക ഒളിച്ചോടുകയായിരുന്നു. ഈ കേസി​ല്‍ കുറത്തിക്കാട് പൊലീസ് ജിതിനെതിരെ പോക്സോ കേസ് എടുത്തിട്ടുണ്ട്. തുടര്‍ന്ന് ദേവിക ആലപ്പുഴ മഹിളാ മന്ദിരത്തില്‍ താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ ശേഷം വീണ്ടും ജിതിനൊപ്പം താമസിക്കാനെത്തുകയായിരുന്നു.

Related Articles

Back to top button