KeralaLatest

വോട്ടര്‍മാരിലേക്ക് ‘ബുള്ളറ്റ്’ സന്ദേശം

“Manju”

ശ്രീജ.എസ്‌

കൊല്ലം: ഓരോ വോട്ടറേയും പോളിംഗ് ബൂത്തിലേക്ക് എത്തിക്കാനായി ബുള്ളറ്റ് റാലി, സ്വീപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ബുള്ളറ്റ് ബൈക്ക് റാലിയുടെ മുന്‍നിരയില്‍ ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസറും. വേറിട്ട പരിപാടികളിലൂടെ എന്റെ വോട്ട് എന്റെ അവകാശം, ഞാന്‍ വോട്ടു ചെയ്യും എന്നീ സന്ദേശങ്ങളാണ് പകരുന്നത്. കളക്‌ട്രേറ്റിന് മുന്നില്‍ ബുള്ളറ്റ് ബൈക്കുകള്‍ ഇടിമുഴക്കം പോലെ സ്റ്റാര്‍ട്ട് ആയി. വോട്ടര്‍മാരിലേക്കെത്താന്‍ നഗരം ചുറ്റി മുന്നോട്ട് നീങ്ങിയ റാലിയിലേക്ക് കളക്ടറും ചേര്‍ന്നു. കൊല്ലം ബീച്ചിലേക്കും പരിസരങ്ങളിലേക്കും ബുള്ളറ്റുകള്‍ ഇരമ്പി. വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്തുള്ള റാലി ആവേശവും അറിവുമായി.

ജില്ലാ ഭരണകൂടത്തിന്റേയും സ്വീപ്പിന്റെയും കൊല്ലം ജില്ലാ ബുള്ളറ്റ് (റോയല്‍ എന്‍ഫീല്‍ഡ്) യൂസേഴ്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ റാലി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു; ആശ്രാമം, കടപ്പാക്കട വഴി ചിന്നക്കട തിരിഞ്ഞ് കൊല്ലം ബീച്ചിലാണ് അവസാനിച്ചത്. തിരഞ്ഞെടുപ്പ് സന്ദേശം നല്‍കി ജില്ലയില്‍ പര്യടനം നടത്തുന്ന സ്വീപ്പിന്റെ വോട്ടു വണ്ടിയും റാലിയെ അനുഗമിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ സി. എസ്. അനില്‍, ജൂനിയര്‍ സൂപ്രണ്ട് അജിത്ത് ജോയി, കൊല്ലം ബുള്ളറ്റ് യൂസേഴ്‌സ് ക്ലബ് പ്രസിഡന്റ് മാറപ്പാട്ട് ജെ. രമേശ്, സെക്രട്ടറി ബുള്ളറ്റ് മണി, തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button