Kozhikode

കെ.കെ.രമക്കെതിരെ അപരന്മാരെ ഇറക്കിയത് പരാജയം ഉറപ്പായ സാഹചര്യത്തിൽ : യുഡിഎഫ്-ആര്‍എംപിഐ സഖ്യം

“Manju”

വി. എം. സുരേഷ് കുമാർ

വടകര: വടകരയില്‍ യുഡിഎഫ് പിന്തുണക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ.രമക്കെതിരെ എല്‍ഡിഎഫ് മൂന്ന് അപരന്മാരെ മത്സരിപ്പിക്കുന്നത് പരാജയം ഉറപ്പായ സാഹചര്യത്തിലാണെന്ന് യുഡിഎഫ്-ആര്‍എംപിഐ സഖ്യം വടകര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ജനാധിപത്യ മര്യാദകള്‍ കാറ്റില്‍ പറത്തി വോട്ടര്‍മാരെ അപഹസിക്കുന്ന എല്‍ഡിഎഫിന്റെ ഈ നടപടി പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയും. ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍.വേണു, എം.സി.ഇബ്രാഹിം, അഡ്വ. സി.വത്സലന്‍, പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരന്‍, ചന്ദ്രന്‍ കുളങ്ങര, ടി.വി.സുധീര്‍ കുമാര്‍, ഒ.കെ.കുഞ്ഞബ്ദുല്ല, അഡ്വ ഇ.നാരായണന്‍ നായര്‍, എന്‍.പി.അബ്ദുള്ള ഹാജി, ടി.കേളു, കളത്തില്‍ പീതാബരന്‍, വി.കെ. പ്രേമന്‍ തുടങ്ങിയവര്‍ സംസാരിച്ചു .

 

Related Articles

Back to top button