KeralaLatest

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍

“Manju”

Image result for ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍

ശ്രീജ.എസ്

തിരുവനന്തപുരം ;പിഎസ് സി നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബിജെപി നിര്‍വാഹക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശോഭാ സുരേന്ദ്രന്‍. കക്ഷി രാഷ്ട്രീയത്തിനതീതമായി കേരളത്തിലെ അമ്മമാരുടെ മനസ് ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പമുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

24 വയസുള്ള മകന്റെ അമ്മയായിട്ടാണ് സമരപ്പന്തലിലേക്ക് എത്തിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ അര്‍പ്പിച്ച്‌ 48 മണിക്കൂര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യാഗ്രഹം ഇരിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. എജ്യുക്കേറ്റഡായിട്ടുള്ള വിദ്യാര്‍ത്ഥികളുണ്ടാവുകയെന്നത് പൊതു സമൂഹത്തിന്റെ ആവശ്യമാണ്.

അയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമന വിഷയത്തില്‍ കെമിസ്ട്രി പഠിപ്പിക്കുന്ന ടീച്ചര്‍ ബയോളജി പഠിപ്പിച്ചാല്‍ മതിയെന്നത് പ്രൈവറ്റ് ഫീസ് നല്‍കി പഠിക്കുന്ന കുട്ടികളെ സംബന്ധിച്ച്‌ വിഷയമില്ല, എന്നാല്‍, പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ സംബന്ധിച്ച്‌ വലിയ വിഷയമാണ്. അന്താരാഷ്ട്ര സംവിധാനത്തിലേക്ക് സ്‌കൂളുകളെ ഉയര്‍ത്താന്‍ ഗവണ്‍മെന്റ് ചിലവഴിച്ചിട്ടുള്ളത് കോടികളാണ്. ഇതു സംബന്ധിച്ച കണക്ക് മുഖ്യമന്ത്രി പറയണം.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിയമനത്തെ മാത്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താത്തതെന്നും ശോഭാ സുരേന്ദ്രന്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമന വിഷയത്തില്‍ ആരാഞ്ഞു. അതേസമയം, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമന വിഷയവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ സമരപ്പന്തലിന് മുന്നില്‍ ശയന പ്രദക്ഷിണം ചെയ്തുകൊണ്ടാണ് പ്രതിഷേധിക്കുന്നത്.

Related Articles

Back to top button