LatestThiruvananthapuram

അഖിലേന്ത്യാ സഹകരണ വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

തിരുവനന്തപുരം: അഖിലന്ത്യാ സഹകരണ വാരാഘോഷത്തിന് നവംബര്‍ 14ന് തിരി തെളിയും. ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. നവംബര്‍ 14 ന് സഹകരണ സംഘം രജിസ്ട്രാര്‍ പി ബി നൂഹ് പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. ഉദ്ഘാടന സമ്മേളനത്തില്‍ സഹകരണം രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അദ്ധ്യക്ഷത വഹിക്കും.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. എം പിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, ജില്ലയിലെ എം എല്‍ എ മാര്‍, ജനപ്രതിനിധികള്‍, പ്രമുഖ സഹകാരികള്‍ എന്നിവര്‍ സംബന്ധിക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍ സ്വാഗതവും അഡീഷണല്‍ രജിസ്ട്രാര്‍ സെക്രട്ടറി അനിത റ്റി ബാലന്‍ നന്ദിയും പറയും.

സഹകരണ മേഖല : പ്രശ്നങ്ങളും പ്രതിവിധികളും എന്ന പേരില്‍ നടക്കുന്ന സെമിനാര്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി വിഷയാവതരണം നടത്തും. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ മെഹബൂബ് മോഡറേറ്ററായിരിക്കും. കരകുളം കൃഷ്ണപിള്ള, സി പി ജോണ്‍, എ പ്രതാപചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ച നയിക്കും. സംസ്ഥാന സഹകരണ യൂണിയന്‍ ഭരണ സമിതി അംഗം കെ രാജഗോപാല്‍ സ്വാഗതവും സെമിനാര്‍ കമ്മിറ്റി കണ്‍വീനര്‍ കെ. രാജേന്ദ്രന്‍ നന്ദിയും പറയും.

നവംബര്‍ 20ന് കോഴിക്കോട് നടക്കുന്ന സമാപന സമ്മേളനം സഹകരണ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ സംസ്ഥാനത്ത മുഴുവന്‍ സര്‍ക്കിള്‍ യൂണിയനുകളിലും വാരാഘോഷവും സെമിനാറും സംഘടിപ്പിക്കും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന നവംബര്‍ 14 ന് കേരളത്തിലെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക്  മുന്നിലും സഹകരണ പതാക ഉയര്‍ത്തുന്നതിനൊപ്പം വാരാഘോഷത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനുള്ള നടപടികളും ഉണ്ടാകും.

Related Articles

Back to top button