ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് മൈസൂർ- കൊച്ചുവേളി റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. 23ന് രാത്രി 9.40ന് മൈസൂർ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന സർവീസ് 24ന് വൈകിട്ട് 7.10ന് കൊച്ചുവേളിയിൽ എത്തും. രാത്രി 10ന് കൊച്ചുവേളിയിൽ നിന്ന് തിരികെ മൈസൂരിലേക്ക് സർവീസ് നടത്തുന്ന ട്രെയിൻ 25ന് വൈകിട്ട് 7ന് മൈസൂരിൽ എത്തിച്ചേരും. അതേസമയം സാധാരണയിൽ നിന്ന് വ്യത്യസ്തമായി ശബരിമല തീർഥാടനം കൂടി പരിഗണിച്ച് ഇത്തവണ കോട്ടയം വഴിയാണ് ട്രെയിൻ സർവീസ് നടത്തുക.
Related Articles
വ്യായാമം എന്നും ചെയ്തില്ലെങ്കിലും ശരീരം ഫിറ്റാക്കാം, പുതിയ പഠനം
February 26, 2024 2:29 PM
Check Also
Close
-
വനിതാ അംഗങ്ങളുടെ സമ്മേളനം കേരള നിയമസഭയില്‍ 26ന് തുടങ്ങുംMay 19, 2022 1:10 PM