IndiaLatest

മുംബൈയില്‍ കോവിഡ്​ ആശുപത്രിയിലെ തീപിടിത്തം ; ‍ മരണസംഖ്യ പത്തായി

“Manju”

മുംബൈ: കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി . ഡ്രീംസ്​ മാളിലെ മൂന്നാം നിലയിലെ കോവിഡ്​ ആശുപ​ത്രിയിലായിരുന്നു തീ പടര്‍ന്നത് . അതെ സമയം തീപിടിത്തമല്ല രോഗികളുടെ മരണകാരണമെന്നും കോവിഡ്​ 19 ആണെന്നും സണ്‍റൈസ്​ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അപകട സമയം മൃതദേഹങ്ങള്‍ പു​റത്തെത്തിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ച വാര്‍ത്ത ആദ്യം തന്നെ പുറത്തുവന്നിരുന്നു. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകമാണ് മരണസംഖ്യ ഉയര്‍ന്നത് . മുംബൈ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായതായി മുതിര്‍ന്ന ഫയര്‍​ഫോഴ്​സ്​ ഉദ്യോഗസ്​ഥന്‍ വെളിപ്പെടുത്തി .

ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 76 പേരില്‍ 73 പേരും കോവിഡ്​ ബാധിതരായിരുന്നു. ഇവരെ മറ്റു ആശുപത്രികളിലേക്ക്​ മാറ്റിയതായി മേയര്‍ അറിയിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു തീപിടിത്തം. മാളിലെ ആശുപത്രിയിലാണ്​ സംഭവം. 70ല്‍ അധികം രോഗികള്‍ ഈ സമയം ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. അതെ സമയം അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​.

Related Articles

Back to top button