IndiaKeralaLatest

വീണ്ടും സ്വര്‍ണവേട്ട; ജൂസറില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി..!

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സ്വര്‍ണ്ണകടത്ത് കാരണം ഇത്രയും പ്രശ്നങ്ങള്‍ നടക്കുമ്പോഴും സംസ്ഥാനത്ത് സ്വര്‍ണ്ണവേട്ടയ്ക്ക് ഒരു കുറവുമില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ 26 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇന്ന് കസ്റ്റംസ് പിടികൂടിയത്.

ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ വന്ന ഗൂഡല്ലൂര്‍ സ്വദേശിയായ മുഹമ്മദ് നാസറിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ജൂസറിന്റെ മൊട്ടറില്‍ ആയിരുന്നു സ്വര്‍ണ്ണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ അധികൃതര്‍ മുഹമ്മദ് നാസര്‍ കൊണ്ടുവന്ന ജൂസറിന്റെ മോട്ടോര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. അതിവിദഗ്ദമായി ഒളിപ്പിച്ച സ്വര്‍ണ്ണം രണ്ടര മണിക്കൂര്‍ നടത്തിയ കടുത്ത ശ്രമത്തിനൊടുവിലാണ് കസ്റ്റംസ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്യുകയാണ്

Related Articles

Back to top button