IndiaLatest

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധാര്‍ക്കര്‍ വിട വാങ്ങി

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും മുംബൈ സാഹിത്യോത്സവ സ്​ഥാപകനുമായ അനില്‍ ധാര്‍ക്കര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്​ മുംബൈയിലെ ആശുപത്രിയി​ല്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

അഞ്ചുപതിറ്റാണ്ട്​ നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തില്‍ എഴുത്തുകാരന്‍, കോളമിസ്​റ്റ്​,ആര്‍ക്കിടെക്​ട്​, ഫിലിം സെന്‍സര്‍ ബോര്‍ഡിലെ അഡ്വൈസറി കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കൂടാതെ മിഡ്​ ​ഡേ, ദ ഇന്‍ഡിപെന്‍ഡന്‍റ്​ എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായും അദ്ദേഹം സജീവമായിരുന്നു .

സൗത്ത്​ മുംബൈയിലെ ആകാശവാണി ഓഡിറ്റോറിയം ആര്‍ട്ട്​ മൂവീ തിയറ്ററാക്കി മാറ്റുന്നതിലും ശ്രദ്ധേയമായ പങ്ക്​ അദ്ദേഹം വഹിച്ചു. ശ്രദ്ധേയമായ ടെലിവിഷന്‍ പരിപാടികളും അദ്ദേഹം അവതരിപ്പിച്ചിരുന്നു. പ്രമുഖര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.

Related Articles

Back to top button