KeralaLatestThrissur

തൃശ്ശൂരില്‍ മൂന്ന് വാർഡ്/ഡിവിഷനെ കണ്ടെയ്ൻമെന്‍റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി

“Manju”

ജില്ലയിൽ പുതുതായി റിപ്പോർട്ട് ചെയ്ത കോവിഡ്-19 രോഗികളുടെ സമ്പർക്കപ്പട്ടിക പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 30 വാർഡ്/ഡിവിഷനുകളിൽ കൂടി കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.

മൂന്ന് വാർഡ്/ഡിവിഷനെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി.

എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ്, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഒമ്പത്, 12, 13 വാർഡുകൾ, ചേർപ്പ് ഗ്രാമപഞ്ചായത്തിലെ 17, 18 വാർഡുകൾ, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ മൂന്ന്, 10, 11 വാർഡുകൾ, പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ രണ്ട്, 17, 18 വാർഡുകൾ, വരന്തരപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാല്, 13 വാർഡുകൾ , അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ 11ാം വാർഡ്, ആളൂർ ഗ്രാമപഞ്ചായത്തിലെ 17ാം വാർഡ്, നെൻമണിക്കര ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, ചാലക്കുടി നഗരസഭയിലെ ഒന്ന്, നാല്, 19, 20, 21 ഡിവിഷനുകൾ, പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ 12ാം വാർഡ്, അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ 13ാം വാർഡ്, എറിയാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, എട്ട്, 22, 23 വാർഡുകൾ എന്നിവയാണ് പുതുതായി കണ്ടെയ്ൻമെൻറ് സോണുകളാവുന്നത്.

രോഗപ്പകർച്ചാ ഭീഷണി കുറഞ്ഞതിനെ തുടർന്ന് എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 11ാം വാർഡ്, കുന്നംകുളം നഗരസഭയിലെ ഏഴ്, എട്ട് ഡിവിഷനുകൾ എന്നിവയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. മറ്റുള്ളവയിൽ നിയന്ത്രണം തുടരും.

Related Articles

Back to top button