IndiaLatest

വിവാഹിതരായ പെണ്‍മക്കളും ആശ്രിത നിയമനത്തിന് അര്‍ഹര്‍

“Manju”

ലക്നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ജോലിയില്‍ ആശ്രിത നിയമനത്തിന് ഇനിമുതല്‍ വിവാഹിതരല്ലാത്ത പെണ്‍മക്കള്‍ക്കും അവകാശം. പൊതുഭരണ വകുപ്പിന്റെ നിര്‍ദേശത്തിന് യു.പി മന്ത്രിസഭ അംഗീകാരം നല്‍കി. ആശ്രിത നിയമന ക്വാട്ടയില്‍ സംസ്ഥാനത്ത് ഇതുവരെ ആണ്‍മക്കള്‍ക്കും വിവാഹിതരായ അണ്‍മക്കള്‍ക്കും വിവാഹിതരല്ലാത്ത പെണ്‍മക്കള്‍ക്കുമാണ് നിയമനം നല്‍കിയിരുന്നത്.
വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് സിയിലും അല്ലാത്തവര്‍ക്ക് ഗ്രൂപ്പ് ഡിയിലുമാണ് ആശ്രിത നിയമനം നല്‍കിയിരുന്നത്. പെണ്‍മക്കള്‍ വിവാഹിതരായ പല കുടുംബങ്ങള്‍ക്കും ആശ്രിത നിയമനം ലഭിച്ചിരുന്നില്ല. ഒരു പെണ്‍കുട്ടി മാത്രമുള്ള കുടുംബങ്ങളെയാണ് ഇത് ഏറെ വലച്ചിരുന്നത്.

ആശ്രിത നിയമനത്തില്‍ വിവാഹിതരായ പെണ്‍മക്കള്‍ക്കുള്ള വിലക്ക് ഭരണഘടനവിരുദ്ധവും ആര്‍ട്ടിക്ക്ള്‍ 14, 15 എന്നിവയുടെ ലംഘനവുമാണെന്ന് അടുത്തിടെ ചൂണ്ടിക്കാട്ടിയ അലഹബാദ് ഹൈകോടതി, വിവിഹിതരായ പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തണമെന്ന് ഉത്തരവിട്ടിരുന്നു.

Related Articles

Back to top button