പന്തളം: തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന ക്ഷേത്ര മേല്‍ശാന്തിയുടെ മാല മോഷ്ടിച്ച കീഴ്ശാന്തി അറസ്റ്റില്‍. കുമളി പത്തുമുറി കാര്യാട്ടുമഠത്തില്‍ ശ്രീരാജ് നമ്ബൂതിരിയാണ് (27) അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലാണ് സംഭവം. തട്ടയില്‍ ഒരിപ്പുറം ക്ഷേത്രത്തില്‍ നാലുവര്‍ഷം കീഴ്ശാന്തിയായി ജോലി ചെയ്ത സമയത്താണ് മോഷണം നടത്തിയത്. മേല്‍ശാന്തി മനു നമ്ബൂതിരി തിടപ്പള്ളിയില്‍ ഊരിെവച്ച അഞ്ചുപവെന്റ മാലയാണ് ഇയാള്‍ മോഷ്ടിച്ച് കടന്നത്. കോട്ടയം അയര്‍ക്കുന്നത്ത് വൃദ്ധയെ വീട്ടില്‍ കയറി തോക്കുചൂണ്ടി 23 പവന് സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പാലാ സബ് ജയിലില്‍ റിമാന്‍ഡിലാണ് ഇയാളിപ്പോള്‍. ഇവിടെയെത്തിയാണ് പന്തളം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Related Articles
Check Also
Close
-
ദേശീയഗാനത്തിനിടെ വികാരഭരിതനായി രോഹിത് ശർമ്മOctober 23, 2022 6:10 PM