IndiaKeralaLatest

തൃശൂര്‍ പൂരം നടത്താന്‍ അനുമതി

“Manju”

തൃശൂര്‍: ഒടുവില്‍ തൃശൂര്‍ പൂരം നടത്താന്‍ അനുമതി. ജില്ലാ കലക്ടര്‍ വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പൂരത്തിലെ ജനപങ്കാളിത്തത്തിലും എക്‌സ്ബിഷനുകള്‍ക്കും നിയന്ത്രണമുണ്ടാകില്ലെന്നും അറിയിച്ചു.

പൂരം മുടങ്ങില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാറും നേരത്തെ വ്യക്തമാക്കിയിരുന്നു. പൂരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി വി എസ് സുനില്‍കുമാര്‍ രംഗത്തുവരികയും ചെയ്തിരുന്നു.

പൂരം മുടങ്ങില്ലെന്നും സര്‍കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ നടപടികള്‍ എടുത്തിട്ടുണ്ട്. അതല്ലാതെ എക്‌സിബിഷന് 200 പേര്‍ക്കുമാത്രം അനുമതിയെന്ന തീരുമാനവും അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.

Related Articles

Back to top button