KeralaLatestThiruvananthapuram

കല്ലറ ഗ്രാമ പഞ്ചായത്തിലെ കല്ലറ സാമൂഹികാരോഗ്യ കേന്ദ്രം ആശുപത്രി മന്ദിരം ഉദ്ഘാടനം മന്ത്രി ശ്രീമതി.കെ.കെ.ശൈലജ ടീച്ചർ ഓൺലൈനിലൂടെ നിർവഹിച്ചു

“Manju”

ജ്യോതിനാഥ് കെ പി

ആരോഗ്യ വകുപ്പിന്റെ പ്ലാൻ ഫണ്ട് 175 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച കല്ലറ ഗ്രാമ പഞ്ചായത്തിലെ കല്ലറ സാമൂഹികാരോഗ്യ കേന്ദ്രം ആശുപത്രി മന്ദിരം ഉദ്ഘാടനം ബഹു. ആരോഗ്യവും സാമൂഹ്യനീതിയും വനിതാ ശിശു ക്ഷേമവും വകുപ്പ് മന്ത്രി ശ്രീമതി.കെ.കെ.ശൈലജ ടീച്ചർ ഓൺലൈനിലൂടെ നിർവഹിച്ചു. അഡ്വ.ഡി.കെ മുരളി എം എൽ എ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി. ശ്രീ അടൂർ പ്രകാശ് എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ പി ചന്ദ്രൻ സ്വാഗതം പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജി.ശിവദാസൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.എം.റാസി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബി സന്ധ്യ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി കെ അനിൽകുമാർ, ഡോ പത്മാകേസരി നന്ദി പറഞ്ഞു. സിപിഐ (എം) ലോക്കൽ കമ്മറ്റി സെക്രട്ടറിമാർ ആയ ശ്രീ സതീഷ്, മോഹനൻ നായർ, ലോക്കൽ കമ്മിറ്റി അംഗം ശ്രീ. ഖാദർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button