IndiaKeralaLatest

ഇന്നുമുതല്‍ പാചകവാതകസിലിണ്ടറിന് 10 രൂപ കുറയും

“Manju”

ന്യൂഡൽഹി: ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ വില കുറയുന്നു. ഏപ്രിൽ ഒന്ന് മുതൽ സിലിണ്ടറൊന്നിന് 10 രൂപ കുറയ്ക്കുമെന്ന് പൊതുമേഖലാ എണ്ണ കമ്ബനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എണ്ണ കമ്ബനികൾ പെമട്രാൾ-ഡീസൽ വിലയിലും നേരിയ കുറവ് വരുത്തിയിരുന്നു. പിന്നാലെ പാചക വാതക വിലും കുറയ്ക്കുമെന്ന് സൂചന നൽകിയതിന് പിന്നാലെയാണ് 10 രൂപ കുറച്ചിരിക്കുന്നത്.
തലസ്ഥാന നഗരിയായ ഡൽഹിയിൽ എൽപിജി സിലിണ്ടറിന് 819 രൂപയാണ് വില. ജനുവരിയിൽ 694 രൂപയായിരുന്നു സിലിണ്ടറിന്റെ വില ഫെബ്രുവരിയിൽ 719 രൂപയാക്കി വർധിപ്പിച്ചു. ഫെബ്രുവരി 15 ന് ഇത് 769 രൂപയും പിന്നാലെ 794 രൂപയും ആക്കി ഉയർത്തിയിരുന്നു.

Related Articles

Back to top button