തിരുവനന്തപുരം: സംസ്ഥാനം പണം മുടക്കി വാങ്ങുന്ന ഒരു കോടി ഡോസ് കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ ബാച്ച് ഇന്ന് കേരളത്തിലെത്തും. വാക്സിന്റെ ആദ്യ ഡോസ് ഇന്ന് ഉച്ചയ്ക്ക് 12 -ഓടെ എറണാകുളത്ത് എത്തും.
ഗുരുതര രോഗികള്‍ക്കും പൊതു പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഇടപെടുന്നവര്‍ക്കും ആയിരിക്കും ആദ്യ ഘട്ടത്തില്‍ പരിഗണന. 75 ലക്ഷം കോവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കോവാക്സിനുമാണ് സംസ്ഥാനം വില കൊടുത്തു വാങ്ങുന്നത്.