IndiaLatest

ഭക്തരെ അടിക്കുന്ന ദേവസ്വം മന്ത്രിയെ ഞാന്‍ കണ്ടിട്ടില്ല; നിര്‍മ്മലാ സീതാരാമന്‍

“Manju”

പാലക്കാട്: മുദ്രാ ലോണ്‍ അടക്കമുളള കേന്ദ്രപദ്ധതികള്‍ കേരളത്തില്‍ ഇടതുപക്ഷകാര്‍ക്ക് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് വിമര്‍ശിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കേന്ദ്ര പദ്ധതികളില്‍ നിന്ന് ബി ജെ പിക്കാരെ തഴയുകയാണ്. സംസ്ഥാനത്ത് യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ ഒത്തുകളിയാണ്. സോളാര്‍ അഴിമതി പുറത്തുവരുമെന്ന് പേടിച്ച്‌ സംസ്ഥാന സര്‍ക്കാരിനെതിരെ മിണ്ടുന്നില്ലെന്നും നിര്‍മ്മല കുറ്റപ്പെടുത്തി.ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെതിരെ നിര്‍മ്മലാ സീതീരാമന്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച ഭക്തര്‍ക്ക് നേരെ ലാത്തിച്ചാര്‍ജിന് ആഹ്വാനം ചെയ്‌ത മന്ത്രിയുടെ നാടാണിത്. ഇന്ന് അദ്ദേഹം അത് തെറ്റായി പോയെന്ന് പറയുന്നു. ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട മന്ത്രിയാണ് അദ്ദേഹം. സ്വാമിയുടെ മേലെ ഭക്തിവേണം. ഇവിടെ സ്വാമിയെ കാണാന്‍ പോകുന്ന ഭക്തനെ അടിക്കുകയാണെന്നും നിര്‍മ്മലാ സീതീരാമന്‍ പറഞ്ഞു.

Related Articles

Back to top button