IndiaLatest

കൊവിഡിനെ തുടര്‍ന്ന് സ്‌കൂള്‍ വിട്ടത് 8,850 വിദ്യാര്‍ത്ഥികള്‍

“Manju”

ത്രിപുരയില്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 8,850 വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകള്‍ വിട്ടതായി ത്രിപുര സംസ്ഥാന വിദ്യാഭ്യസ വകുപ്പ്. ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍ പഠനം പൂര്‍ണ്ണമായും ഉപേക്ഷിച്ചതെന്ന് ത്രിപുര വിദ്യാഭ്യാസ മന്ത്രി രത്തന്‍ ലാല്‍ നാഥ് പറഞ്ഞു.

കൊവിഡില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോള്‍ പുറത്തുവന്ന കണക്കുകളേക്കാള്‍ അധികമാകുമെന്നാണ് വിലയിരുത്തല്‍. ഇതിനായി വീടുവീടാന്തരം കയറി സര്‍വ്വെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സ്‌കൂള്‍ വിട്ട വിദ്യാര്‍ത്ഥികളെ തിരിച്ചു സ്‌കൂളിലെത്തിക്കാന്‍ ‘വിദ്യാലയ ചലോ അഭിയാന്‍’ എന്ന പരിപാടിയിലൂടെ പ്രചാരണം നടത്താനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സ്‌കൂളുകളില്‍ നിന്ന് വിട്ടുപോയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ വിപുലമായ സര്‍വ്വെ നടത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ആശാ പ്രവര്‍ത്തകരേയും അംഗന്‍വാടി അധ്യാപകരെയും കൂടാതെ കോളേജുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തി സര്‍വ്വെ നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Related Articles

Back to top button