KeralaLatest

​പൊ​ടി​യി​ല്‍ മു​ങ്ങി ഡാം

“Manju”

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം ഡാ​മി​ല്‍ നി​ന്നു​ള്ള മ​ണ്ണു​ലോ​റി​ക​ളു​ടെ നി​ല​ക്കാ​ത്ത ഓ​ട്ട​ത്തി​ല്‍ ടൗ​ണും പ​രി​സ​ര​വും പൊ​ടി​യി​ല്‍ മു​ങ്ങു​ന്നു. ഇ​ട​വി​ട്ട് നി​ര​വ​ധി ത​വ​ണ റോ​ഡി​ല്‍ വെ​ള്ളം ന​ന​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​യോ​ജ​ന​മി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ളും വീ​ട്ടു​കാ​രും പ​റ​യു​ന്നു. ക​ട​ക​ള്‍​ക്കു​ള്ളി​ലെ​ല്ലാം പൊ​ടി ക​യ​റി സാ​ധ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ ന​ഷ്​​ടം ഉ​ണ്ടാ​ക്കു​ന്ന​താ​യി പ​റ​യു​ന്നു.കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും പൊ​ടി​യി​ല്‍ മു​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. റോ​ഡി​ല്‍ ന​ന​ക്കാ​ന്‍ എ​ടു​ക്കു​ന്ന വെ​ള്ളം ഡാ​മി​ലെ ത​ന്നെ ക​ല​ക്കു​വെ​ള്ള​മാ​യ​തി​നാ​ല്‍ വെ​ള്ളം ഉ​ണ​ങ്ങുമ്പോ​ള്‍ പി​ന്നേ​യും പൊ​ടി കൂ​ടു​ത​ലാ​കും. നൂ​റോ​ളം വ​ലി​യ ടോ​റ​സു​ക​ളാ​ണ് ദി​വ​സ​വും മ​ണ്ണ് ക​യ​റ്റി പോ​കു​ന്ന​ത്.ഡാ​മി​ല്‍ നി​ന്നു മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച്‌ മ​ണ്ണ് നി​റ​ക്കു​മ്പോ​ള്‍ അ​മ​ര്‍​ത്തി നി​റ​ക്കു​ന്നു​ണ്ടെ​ങ്കി​ലും റോ​ഡി​ലെ കു​ഴി​ക​ളി​ല്‍ ചാ​ടു​മ്പോ​ള്‍ മ​ണ്ണ് റോ​ഡി​ല്‍ വീ​ഴു​ക​യാ​ണ്. പൊ​ന്‍​ക​ണ്ടം റോ​ഡി​ല്‍ പാ​ണ്ടി​ക്ക​ട​വ് ഭാ​ഗ​ത്ത് ടാ​ര്‍ റോ​ഡ് കാ​ണാ​ത്ത വി​ധം മ​ണ്‍​റോ​ഡ് പോ​ലെ​യാ​യി. വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ളി​ലൂ​ടെ ടോ​റ​സു​ക​ള്‍ അ​മി​ത വേ​ഗ​ത​യി​ല്‍ പോ​കു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

Related Articles

Back to top button