IndiaLatest

ഇരുപത്തിനാലുകാരിയെ ഭര്‍തൃവീട്ടുകാര്‍ നഗ്​നയാക്കി മര്‍ദിച്ചു

“Manju”

ഭുവനേശ്വര്‍: സ്​ത്രീധനം നല്‍കാന്‍ വിസമ്മതിച്ച 24 കാരിയെ ഭര്‍തൃവീട്ടുകാര്‍ നഗ്​നയാക്കി മര്‍ദിച്ചു. ഒഡീഷയില്‍ കേന്ദ്രപാറ ജില്ലയിലാണ് ദാരുണ സംഭവം. യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെയാണ് ​ സംഭവം പുറത്തറിയുന്നത്​.നിരവധി പുരുഷന്‍മാര്‍ വടി ഉപയോഗിച്ച്‌​ വളഞ്ഞ് യുവതിയെ മര്‍ദിക്കുന്നത്​ വിഡിയോയില്‍ കാണാം. നിലത്ത് വീണുകിടക്കുന്ന യുവതിയെ വീണ്ടും അടിക്കുകയും നഗ്​നയാക്കിയശേഷം മര്‍ദനം തുടരുകയുമായിരുന്നു. ഒരു സ്​ത്രീ യുവതിയുടെ ദേഹത്ത്​ വസ്​ത്രം വലിച്ചിടുന്നതും പുരുഷന്‍മാരെ തള്ളിമാറ്റുന്നതും വിഡിയോയിലുണ്ട്​.ക്രൂര മര്‍ദനത്തിനെതിരെ യുവതിയുടെ അമ്മാവന്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ്​ പറഞ്ഞു.ഗ്രാമത്തിലെ ചിലര്‍ യുവതിയെ അക്രമത്തില്‍ നിന്ന്​ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

Related Articles

Back to top button