LatestThiruvananthapuram

ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻററി സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു

“Manju”

വേളാവൂർ സൌത്ത് റസിഡൻറ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പത്ത്, പ്ലസ്ടു ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാർഡ് വിതരണം ചെയ്തു. വേളാവൂർ ക്ഷേത്രം ആഡിറ്റോറിയത്തിൽ വച്ച് 36 വിദ്യാർത്ഥികളെ അനുമോദിച്ച ചടങ്ങിൽ ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻററി സ്കൂളിലെ ബ്രഹ്മചാരിണി.കെ.എം.സ്നേഹവല്ലി, എ.കെ. ജനശ്രീ, ആർ.എസ്സ്.നന്മപ്രിയ എന്നിവർ കവിയും, ഗാനരചയിതാവും, നടനും, സംവിധായകനുമായ കാര്യവട്ടം ശ്രീകണ്ഠൻനായരിൽ നിന്ന് അനുമോദനം ഏറ്റുവാങ്ങി. റസിഡൻസ് അസോസിയേഷന്റെ പ്രസിഡൻറ് എസ്സ്.എസ്സ്.ചന്ദ്ര കുമാർ അധ്യക്ഷനായിരുന്ന ചടങ്ങിൽ സെക്രട്ടറി എസ്സ്.ഹസീന സ്വാഗതം ആശംസിച്ചു. മാണിക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആർ.വിജയ കുമാരി, എൽ.സിന്ധു, കോലിയക്കോട് മഹീന്ദ്രൻ, എം.എ.രാജപ്പൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ ട്രഷറർ എസ്സ്.ഗോപകുമാർ കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Back to top button