IndiaLatestMotivation

മൗലാന അബുല്‍ കലാം ആസാദിനെ കുറിച്ചറിയാം.. ചില കാര്യങ്ങള്‍

“Manju”

സ്വതന്ത്ര ഇന്‍ഡ്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി അബുല്‍ കലാം ആസാദിന്റെ ജന്മദിനമാണ് ഇന്ന് (11-11-2021) വ്യാഴാഴ്ച. ഇന്‍ഡ്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിമറിച്ച അബുല്‍ കലാം ആസാദിനെ കുറിച്ചുള്ള അധികം അറിയപ്പെടാത്ത ചില കാര്യങ്ങള്‍ ഇതാ :

മൗലാന അബുല്‍ കലാം ആസാദ് ജനിച്ചത് സൗദി അറേബ്യയിലാണ്.
1888-ല്‍ സൗദി അറേബ്യയിലെ മക്കയിലാണ് മൗലാന അബുല്‍ കലാം ആസാദ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാവ് ഒരു അറബിയാണ്. പിതാവ് മൗലാന ഖൈറുദ്ദീന്‍, ഒന്നാം സ്വതന്ത്ര സമര കാലത്ത് അറേബ്യന്‍ നാട്ടിലെത്തിയ അഫ്ഗാന്‍ വംശജനായ ബംഗാളി മുസ്ലീമായിരുന്നു. മക്കയിലേക്ക് പോയി അവിടെ താമസമാക്കി. 1890-ല്‍ അബുല്‍ കലാമിന് രണ്ട് വയസുള്ളപ്പോള്‍ അദ്ദേഹം കുടുംബത്തോടൊപ്പം കൊല്‍ക്കത്തയിലേക്ക് മടങ്ങി.

അബുല്‍ കലാം വീട്ടിലിരുന്ന് നിരവധി ഭാഷകള്‍ പഠിച്ചു
പരമ്പരാഗത ഇസ്ലാമിക വിദ്യാഭ്യാസമാണ് ആസാദ് പിന്തുടര്‍ന്നത്. ആദ്യം പിതാവും പിന്നീട് അതാത് മേഖലകളില്‍ പ്രഗത്ഭരായ അധ്യാപകരും അദ്ദേഹത്തെ വീട്ടില്‍ പഠിപ്പിച്ചു. ആസാദ് ആദ്യം അറബിയും പേര്‍ഷ്യനും പഠിച്ചു, പിന്നെ ഫിലോസഫി, ജ്യാമിതി, ഗണിതം, ബീജഗണിതം എന്നിവ പഠിച്ചു. സ്വയം പഠനത്തിലൂടെ ഇംഗ്ലീഷ്, ലോകചരിത്രം, രാഷ്ട്രീയം എന്നിവയും അദ്ദേഹം പഠിച്ചു. ഹിന്ദുസ്ഥാനി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളും ആസാദിന് അറിയാമായിരുന്നു.

ഹിന്ദു-മുസ്ലിം ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് പ്രതിവാര പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു

1912-ല്‍ മൗലാനാ അബുല്‍ കലാം ആസാദ് ഉറുദുവില്‍ അല്‍-ഹിലാല്‍ എന്ന പേരില്‍ ഒരു വാരിക ആരംഭിച്ചു. മോര്‍ലി-മിന്റോ പരിഷ്‌കാരങ്ങള്‍ക്ക് ശേഷം രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച അനൈക്യത്തിന് ശേഷം ഹിന്ദു-മുസ്ലിം ഐക്യം രൂപപ്പെടുത്തുന്നതില്‍ അല്‍-ഹിലാല്‍ ഒരു പ്രധാന പങ്ക് വഹിച്ചു. ‘വിഘടനവാദ വീക്ഷണങ്ങളുടെ’ പ്രചാരകനായി ബ്രിട്ടീഷ് സര്‍ക്കാര്‍ അല്‍ ഹിലാലിനെ കണക്കാക്കുകയും 1914-ല്‍ അത് നിരോധിക്കുകയും ചെയ്തു.

ഇന്‍ഡ്യന്‍ ദേശീയതയും ഹിന്ദു-മുസ്ലിം ഐക്യത്തില്‍ അധിഷ്ഠിതമായ വിപ്ലവ ആശയങ്ങളും പ്രചരിപ്പിക്കുക എന്ന അതേ ദൗത്യവുമായി മൗലാനാ അബുല്‍ കലാം ആസാദ് അല്‍-ബലാഗ് എന്ന പേരില്‍ മറ്റൊരു വാരിക ആരംഭിച്ചു. 1916-ല്‍ ഗവണ്‍മെന്റ് ഈ പത്രവും നിരോധിക്കുകയും മൗലാനാ അബുല്‍ കലാം ആസാദിനെ കൊല്‍കത്തയില്‍ നിന്ന് പുറത്താക്കുകയും 1920-ലെ ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം അദ്ദേഹത്തെ ബിഹാറിലേക്ക് നാടുകടത്തുകയും ചെയ്തു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

ഗാന്ധിജി ആരംഭിച്ച നിസഹകരണ പ്രസ്ഥാനത്തെ മൗലാനാ അബുല്‍ കലാം ആസാദ് പിന്തുണക്കുകയും 1920-ല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രവേശിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനത്തില്‍ അധ്യക്ഷനായി (1923) അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 35 വയസുള്ളപ്പോഴായിരുന്നു അത്. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അദ്ദേഹം മാറി.

1930-ല്‍ ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി നിയമങ്ങള്‍ ലംഘിച്ചതിന് മൗലാന ആസാദ് അറസ്റ്റിലായി. ഒന്നര വര്‍ഷത്തോളം മീററ്റ് ജയിലില്‍ കിടന്നു. മോചിതനായ ശേഷം, അദ്ദേഹം വീണ്ടും 1940-ല്‍ (രാംഗഢ്) കോണ്‍ഗ്രസിന്റെ പ്രസിഡന്റായി, 1946 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

Related Articles

Back to top button