InternationalLatest

റെഡ് സി​ഗ്​​ന​ല്‍ ; ഇ​ന്ത്യ​യി​ല്‍​ നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്കുള്ള വി​മാ​ന​യാ​ത്ര മുടങ്ങി

“Manju”

ദുബായ് : ഐ.​സി.​എ​യു​ടെ അ​നു​മ​തിയനുസരിച്ച്‌ ഗ്രീ​ന്‍ സി​ഗ്​​ന​ല്‍​ ല​ഭി​ച്ചി​ട്ടും ​ഇ​ന്ത്യ​യി​ല്‍​ നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ വി​മാ​ന​യാ​ത്ര മു​ട​ങ്ങു​ന്നു. നാ​ലു ദി​വ​സ​ത്തി​നി​ടെ നൂ​റോ​ളം പേ​രെ​യാ​ണ്​ കേ​ര​ള​ത്തി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍​നി​ന്ന്​ മ​ട​ക്കി അ​യ​ച്ച​ത്. അതെ സമയം നേരത്തെ ഗ്രീ​ന്‍ സി​ഗ്​​ന​ല്‍ ല​ഭി​ച്ച പ​ല​ യാത്രക്കാരും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ റെ​ഡ്​ സി​ഗ്​​ന​ലാ​ണ്​ കാ​ണി​ക്കു​ന്ന​ത്. എന്നാല്‍ എ​ന്താ​ണ്​ കാ​ര​ണ​മെ​ന്ന്​ വ്യ​ക്ത​മ​ല്ല.

അ​ബൂ​ദ​ബി വി​സ​ക്കാ​ര്‍​ക്ക്​ മ​റ്റു​ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ യു.​എ.​ഇ​യി​ല്‍ എ​ത്ത​ണ​മെ​ങ്കി​ല്‍ ഐ.​സി.​എ​യു​ടെ അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ണ്. ഐ.​സി.​എ വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പേ​ക്ഷി​ക്കുമ്പോള്‍ ഗ്രീ​ന്‍ സി​ഗ്​​ന​ല്‍ ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ യാ​ത്ര ചെ​യ്യാ​ന്‍ സാധിക്കുകയുള്ളു .അതെ സമയം ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി പ​രി​ശോ​ധി​ക്കുമ്പോഴാ​ണ്​ റെ​ഡ്​ സി​ഗ്​​ന​ലാ​ണെ​ന്ന വി​വ​രം യാത്രികര്‍ അറിയുന്നത് .

ഗ്രീ​ന്‍ സി​ഗ്​​ന​ല്‍ കാ​ണു​ന്ന​തോ​ടെ ടി​ക്ക​റ്റെ​ടു​ത്ത​വ​രാ​ണ് വിമാനത്താവളത്തില്‍ ​ കു​ടു​ങ്ങി​യ​ത്. ഇ​വ​ര്‍​ക്ക്​ ടി​ക്ക​റ്റ്​ തു​ക തി​രി​കെ ല​ഭി​ക്കി​ല്ല. എ​ന്നാ​ല്‍, ഐ.​സി.​എ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ മറ്റൊ​രു ദി​വ​സ​ത്തേ​ക്ക്​ ടി​ക്ക​റ്റ്​ മാ​റ്റി​ന​ല്‍​കി​യേ​ക്കും. എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അടക്കമുള്ള ഇ​ന്ത്യ​ന്‍ വി​മാ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ​വരാണ് കു ടുങ്ങിയത്. അ​തേ​സ​മ​യം, ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്​​ത അ​ബൂ​ദ​ബി വി​സ​ക്കാ​ര്‍​ക്ക് പ്ര​ശ്ന​മു​ണ്ടാ​യി​ല്ല. എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ല്‍ ത​ന്നെ ചി​ല​ര്‍​ക്ക്​ യാ​ത്ര​ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു. ഏ​പ്രി​ല്‍ ഒ​ന്നു​ മു​ത​ലാ​ണ്​ അ​നു​മ​തി​യു​ടെ പ്ര​ശ്​​നം ഉ​ട​ലെ​ടു​ത്ത​ത്. നി​ല​വി​ല്‍ യു.​എ.​ഇ​യി​ലേ​ക്ക്​ വ​രു​ന്ന​തി​ല്‍ അ​ബൂ​ദ​ബി വി​സ​ക്കാ​ര്‍​ക്ക് ​ മാ​ത്ര​മാ​ണ്​ ഐ.​സി.​എ അ​നു​മ​തി നി​ര്‍​ബ​ന്ധം.

Related Articles

Back to top button