LatestThiruvananthapuram

നവപൂജിതം ; വ്രതാരംഭവും പ്രാര്‍ത്ഥനയും നാളെ മുതൽ, അഭിവന്ദ്യ ശിഷ്യപൂജിത പരമ്പരയെ അഭിസംബോധന ചെയ്യും

“Manju”

പോത്തൻകോട് : നമ്മുടെ എല്ലാമായ ഗുരു നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ജന്മദിന പൂജിത സമർപ്പണം ആഘോഷം- നവപൂജിതം-97 സമാഗതമാവുകയാണ്. വ്രതാരംഭം പൗര്‍ണ്ണമി ദിവസമായ നാളെ മുതൽ (2023 ഓഗസ്റ്റ് 1 ചൊവ്വാഴ്ച മുതൽ ) ആരംഭിക്കുകയാണ്. രാവിലെ 6 മണിയുടെ ആരാധനയെത്തുടർന്നാണ് എല്ലാദിവസവും പ്രത്യേക പ്രാര്‍ത്ഥന. നാളെ വൈകിട്ട് ആരാധനയ്ക്കു ശേഷം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി പരമ്പരയെ അഭിസംബോധന ചെയ്യും. മൂന്ന് മാസത്തിലൊരിക്കലുളള ആശ്രമം കുംഭം താമര പര്‍ണ്ണശാലയില്‍ നാളെ രാവിലെ നിറക്കും. നവപൂജിതം ക്ഷണപത്രിക ഗുരുദര്‍ശന സമയത്ത് നാളെ സമര്‍പ്പിക്കുമെന്നും ജനറൽ സെക്രട്ടറിയുടെ ഓഫീസിന്റെ അഡ്മിനിസ്ട്രേഷൻ ഡയറക്ടറായ ജനനി ദിവ്യ ജ്ഞാനതപസ്വിനി അറിയിച്ചു.

രാവിലെ 6 മണി മുതല്‍ 8 മണി വരെ ശാന്തിഗിരി ന്യൂസില്‍ ചടങ്ങുകളുടെ ലൈവ് ഉണ്ടായിരിക്കുന്നതാണ്.

Related Articles

Back to top button