IndiaLatest

ബംഗാളില്‍ ആവേശത്തിരയിളക്കി അമിത് ഷാ

“Manju”

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ആവേശത്തിരയിളക്കി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളില്‍ അമിത് ഷായുടെ പര്യടനം തുടരുകയാണ്. ഇന്ന് ആറിടങ്ങളിലാണ് അമിത് ഷായുടെ പൊതുയോഗങ്ങള്‍ നടക്കുന്നത്. മൂന്നിടങ്ങളില്‍ അദ്ദേഹം റോഡ് ഷോയും നടത്തും. ശാന്തിപൂര്‍, റാണാഘട്ട് , പാനീഹത്തി, ബാസിര്‍ഘട്ട്, കാമാര്‍ഹത്തി, രാദാര്‍ഘട്ട് ഗോപാല്‍പൂര്‍ എന്നിവിടങ്ങളിലാണ് അമിത് ഷാ ഇന്നെത്തുന്നത്. മേഖലയിലെ പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം.

നാലാം ഘട്ടം തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ബംഗാളില്‍ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നാണ് ബിജെപിയുടെ അവകാശവാദം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ദുര്‍ഭരണം അവസാനിപ്പിക്കാനുറച്ചുള്ള യാത്രയെന്നാണ് ബിജെപി തങ്ങളുടെ പരിപാടികളെ വിശേഷിപ്പിക്കുന്നത്. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പാണ് ബംഗാളില്‍ ഇനി നടക്കുന്നത്. 45 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിംഗാണ് അഞ്ചാംഘട്ടത്തില്‍ നടക്കുക. ഈ മാസം 17-ാം തീയതിയാണ് പോളിംഗ്. ആറാം ഘട്ടം ഏപ്രില്‍ 22 നും ഏഴാം ഘട്ടം 26 നും അവസാനഘട്ടം ഏപ്രില്‍ 29 നുമാണ് തീരുമാനിച്ചിരിക്കുന്നത്.

Related Articles

Back to top button