ന്യൂഡല്‍ഹി: കൂടുതല്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വാക്സിന് ഡോസുകളുടെ കുറവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വാക്സിന് ക്ഷാമം പരിഹരിക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഈ വര്‍ഷം തന്നെ അഞ്ച് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.സ്പുട്നിക് വി, ജോണ്സണ് ആന്‍ഡ് ജോണ്സണ്, നൊവാക്സ്, സിഡസ് കാഡില, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്കുന്ന വാക്സിന് എന്നിവയാണവ. സ്പുട്നിക് വാക്സീന് 10 ദിവസത്തിനുള്ളില്‍ അനുമതി നല്‍കിയേക്കുമെന്നും സൂചനയുണ്ട്.
Related Articles
Check Also
Close
-
ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുംMay 26, 2021 5:54 PM