IndiaLatest

ലോകത്തെ കോവിഡ് ബാധിതരില്‍ ഇന്ത്യ രണ്ടാമത്

“Manju”

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് രോഗവ്യാപനം ആശങ്കാജനകമാകുന്നു. ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. രാജ്യത്ത് 1,68,912 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗവ്യാപനത്തില്‍ ബ്രസീലിനെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.ഇന്ത്യയിലെ ആകെ കോവിഡ് കേസുകള്‍ 1.35 കോടി പിന്നിട്ടു. ബ്രസീലിന്റെ 1.34 കോടി രോഗബാധിതര്‍ എന്ന കണക്കാണ് ഇന്ത്യ മറികടന്നത്. 3 കോടി 11 ലക്ഷത്തി 97,511 രോഗികളുള്ള അമേരിക്കയാണ് ഒന്നാമത്. ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,35,27,717 ആണ്.

Related Articles

Back to top button