KeralaLatest

നടന്‍ ഫഹദ് ഫാസിലിന് വിലക്കേര്‍പ്പെടുത്തുമെന്ന് ഫിയോക്ക്

“Manju”

തുടര്‍ച്ചയായി ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ നടന്‍ ഫഹദ് ഫാസിലിന് വിലക്കേര്‍പ്പെടുത്തുമെന്ന് സിനിമാ തീയേറ്റര്‍ സംഘടനയായ ഫിയോക്ക്. അഭിനയിക്കുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാന്‍ സഹകരിച്ചാല്‍ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഫിയോക്ക് സമിതി മുന്നറിയിപ്പ് നല്‍കിയത്.ഇനി ഒ.ടി.ടി റിലീസ് ചെയ്താല്‍ മാലിക്ക് ഉള്‍പ്പെടെയുള്ള സിനിമകളുടെ തീയറ്റര്‍ റിലീസിന് വിലക്ക് നേരിടേണ്ടി വരുമെന്ന് ഫിയോക് അറിയിച്ചു.ഫഹദ് ഫാസിലുമൊത്ത് നടന്‍ ദിലീപും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ച്‌ സംഘടനയുടെ തീരുമാനം അറിയിക്കുകയായിരുന്നു. ഫിയോക്കിന്റെ പുതിയ സിമിതിയുടെ യോഗത്തിന് ശേഷമാണ് തീരുമാനം.

Related Articles

Back to top button