IndiaLatest

സിറിയന്‍ പ്രസിഡന്റായി ബശര്‍ അസദ് നാലാം തവണയും അധികാരമേറ്റു

“Manju”

ദമസ്കസ്:  സിറിയന്‍ പ്രസിഡന്റായി ബശര്‍ അസദ് അധികാരമേറ്റു. ഇത് നാലാം തവണയാണ് അസദ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. പുരോഹിതന്മാര്‍, എം പിമാര്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, സൈനീക ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ആഭ്യന്തര കലാപങ്ങളും സാമ്ബത്തീക പ്രതിസന്ധിയും രൂക്ഷമായ സിറിയയില്‍ ഏഴ് വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി.
ബശര്‍ അസദിനെ അട്ടിമറിക്കാന്‍ പാശ്ചാത്യശക്തികള്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇതുവരെ ഫലം കണ്ടിട്ടില്ല. റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ ശക്തമായ പിന്തുണ അസദിനുണ്ട്. സിറിയന്‍ ജനതയുടെ പകുതിയും യൂറോപ്യന്‍ രാജ്യങ്ങളിലും അയല്‍ രാജ്യങ്ങളിലും അഭയാര്‍ഥികളായി കഴിയുകയാണ്.
എണ്‍പത് ശതമാനം സിറിയക്കാരും ദാരിദ്ര്യ രേഖയ്ക്ക് കീഴിലാണെന്നാണ് യു എന്നിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ആഭ്യന്തര യുദ്ധങ്ങള്‍ക്ക് കാരണം അസദിന്റെ ഏകാധിപത്യ ഭരണമാണെന്ന ആരോപണം ഉയര്‍ത്തുന്ന യു എസും യൂറോപ്യന്‍ സര്‍ക്കാരുകളും ആയുധവും പണവും നല്‍കി വിമതരെ സഹായിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടിട്ടില്ല. 2000 മുതല്‍ സിറിയയില്‍ ആഭ്യന്തര യുദ്ധങ്ങള്‍ ശക്തമാണ്.

Related Articles

Back to top button