തലശ്ശേരി: പാലയാട് ഗവ. ബേസിക് ട്രെയിനിങ് സ്കൂളില്‍ 1983ല്‍ അധ്യാപക പരിശീലനത്തിനായി ചേര്‍ന്ന് ടി.ടി.സി കഴിഞ്ഞിറങ്ങിയവര്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒത്തുകൂടി.മലപ്പുറത്തുനിന്നുള്ള ഹമീദ്, കോഴിക്കോട് നിന്നുള്ള റുഖിയ, വയനാട്ടില്‍നിന്നുള്ള മോളി എന്നിവര്‍ക്ക് പുറമെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരടക്കം 26 പേരാണ് തളാപ്പ് മിക്സഡ് യു.പി സ്കൂളില്‍ സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ചത്. മുന്‍ അധ്യാപകന് വി.എ. രാമാനുജന് ഉദ്ഘാടനം ചെയ്തു.കെ. അശോകന് അധ്യക്ഷത വഹിച്ചു. വി. പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. ഈ വര്‍ഷം വിരമിക്കുന്നവരെ ആദരിച്ചുകൊണ്ട് പ്രേമാനന്ദ്, ജയന്, ശൈലജ, ശ്രീലത, മോളി ശ്രീധരന്, ഉഷ, റുഖിയ എന്നിവര്‍ സംസാരിച്ചു.
Related Articles
Check Also
Close
-
ഗ്രീന്‍ ഹൈഡ്രജന്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യംMarch 22, 2023 2:42 PM