IndiaLatest

ഗ്രീന്‍ ഹൈഡ്രജന്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ വടക്കന്‍ അതിര്‍ത്തികളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ അധിഷ്ടിത മൈക്രോ ഗ്രിഡ് പവര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ സൈന്യം. ചൈനയുമായി അതിര്‍ത്തി പങ്കുവെയ്ക്കുന്ന രാജ്യത്തിന്റെ ഉത്തരഭാഗവും പദ്ധതിയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തും. ദേശീയസംസ്ഥാന പവര്‍ ഗ്രിഡുകളാല്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത ഫോര്‍വേര്‍ഡ് പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയ്ക്കായി നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടതായാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

അതേസമയം 2030-ഓടെ പ്രതിവര്‍ഷം അഞ്ച് ദശലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് 19,744 കോടി രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജനുവരി 4 നായിരുന്നു പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയത്. ’നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ പദ്ധതി അനുസരിച്ച്‌ ദേശീയസംസ്ഥാന ഗ്രിഡുകളാല്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തികളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ അധിഷ്ഠിത മൈക്രോ ഗ്രിഡ് പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ സൈന്യം ആരംഭിച്ചു,’ എന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

Related Articles

Back to top button