IndiaLatest

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കൊറോണ ചികിത്സാ കേന്ദ്രങ്ങളാക്കും

“Manju”

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വ്യാപനം കൂടുന്നതിനൊപ്പം തന്നെ ആശുപത്രി സൗകര്യങ്ങളിലും ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇത് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നഗരത്തിലെ ഏതാനും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. മുംബൈയില്‍ മൂന്ന് വമ്പന്‍ ആശുപത്രികള്‍ തുറക്കാനും തീരുമാനം ഉണ്ട്.
കൊറോണ സെന്ററുകളാക്കി മാറ്റുന്നതിന് വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി പഞ്ചനക്ഷത്ര, ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കത്ത് നല്‍കിയതായി മുന്‍സിപ്പല്‍ കമ്മീഷണര്‍ ഐഎസ് ചാഹല്‍ പറഞ്ഞു. കൊറോണ ചികിത്സയ്ക്ക് വന്‍തോതില്‍ കടക്കകള്‍ ലഭ്യമാകാന്‍ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകളാകും ഈ കേന്ദ്രങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.
മുംബൈയിലെ വ്യത്യസ്ഥ കേന്ദ്രങ്ങളായി മൂന്ന് വന്‍കിട ആശുപത്രികള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ ആശുപത്രിയിലും രണ്ടായിരം കിടക്കകള്‍ വീതമുണ്ടാകും. 200 ഐസിയുകളും 70 ശതമാനം ഓക്‌സിജന്‍ സൗകര്യവുമുള്ള കിടക്കകളും ഈ ആശുപത്രിയില്‍ ഒരുക്കും. ഫീല്‍ഡ് ആശുപത്രികളായാവും ഇവ പ്രവര്‍ത്തിക്കുക. നിലവില്‍ ഇത്തരത്തില്‍ ഏഴ് വന്‍കിട ആശുപത്രികള്‍ മുംബൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles

Back to top button