KeralaLatest

കോവിഡിനൊപ്പം ന്യൂമോണിയയും; സ്പീക്കറെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി

“Manju”

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ ബാധ. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സ്പീക്കറെ ഇപ്പോള്‍ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ള ആളായതിനാലാണ് ശ്രീരാമകൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് അദ്ദേഹത്തിന്റെ ചികിത്സ നടത്തുന്നത്. നിലവില്‍ സ്പീക്കറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Related Articles

Back to top button