KeralaLatest

ഗുരുവായൂരില്‍ ക്ഷേത്രത്തിലേക്ക് വെള്ളമെടുക്കാന്‍ ഭൂമിക്കടിയില്‍ ടാങ്ക് നിര്‍മിക്കുന്നു

“Manju”

 

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആവശ്യത്തിനു മാത്രമായി വെള്ളമെടുക്കാന്‍ പ്രത്യേകം ടാങ്ക് നിര്‍മ്മിക്കുന്നു. ക്ഷേത്രത്തിനു തൊട്ടു തെക്കുഭാഗത്തായി ഭൂമിക്കടിയിലാണ് ഇതിനുള്ള ടാങ്ക് (സമ്പ്)പണിയുന്നത്. രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം സംഭരിച്ചുവെയ്ക്കാന്‍ ശേഷിയുള്ള സമ്പ് 10 അടി താഴ്ചയിലേയ്ക്ക് ഇറക്കും. സംഭരണി പൂര്‍ണമായി ഭൂമിക്കടിയിലാകുന്നതിനാല്‍ സ്ഥലം നഷ്ടപ്പെടില്ല. മാത്രവുമല്ല, നിര്‍മാണത്തിന് അനുമതിയുടെ നൂലാമാലകളുമില്ല. ജലഅതോറിറ്റി ഗുരുവായൂര്‍ ദേവസ്വത്തിന് ദിവസവും അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളം നല്‍കുന്നുണ്ട്. അതില്‍നിന്നാണ് രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം ക്ഷേത്രത്തിലേക്കുള്ള യു.ജി.സമ്പിലേയ്ക്ക് നല്‍കുക.

ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി, മറ്റ് വിശേഷ ദിനങ്ങള്‍ എന്നിവയ്ക്കെല്ലാം ക്ഷേത്രത്തിലേക്ക് വലിയ അളവില്‍ വെള്ളത്തിന്റെ ആവശ്യമുണ്ട്. ദേവസ്വത്തിന്റെ ടാങ്കര്‍ ലോറികളില്‍ വെള്ളം കൊണ്ടുവന്നാണ് വിതരണം ചെയ്യാറ്. ക്ഷേത്രത്തിനടുത്ത് പ്രത്യേകമായുള്ള ടാങ്ക് വരുന്നതോടെ ലോറിയില്‍ വെള്ളം കൊണ്ടുവരേണ്ട സാഹചര്യമില്ലാതാവും. ടാങ്കില്‍നിന്ന് ക്ഷേത്രത്തിലെ തിടപ്പിള്ളിയിലേക്കുള്‍പ്പെടെ പ്രത്യേകമായി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും. ഇപ്പോള്‍ പ്രസാദ ഊട്ട് ഇല്ലാത്തതിനാല്‍ വെള്ളത്തിന്റെ ഉപയോഗം കുറവാണ്. മൂന്നു മാസത്തിനുള്ളില്‍ ടാങ്കിന്റെ പണി കഴിയും. ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പണി ആരംഭിച്ചു

Related Articles

Back to top button