ErnakulamKeralaLatest

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 83. 5 ലക്ഷം രൂപയുടെ സ്വര്‍ണം ഡിഐര്‍ഐ പിടികൂടി. നിക്യാപില്‍ ഒളിപ്പിച്ച നിലയിലുള്ള ഒന്നരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ അറേബ്യ വിമാനത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മലപ്പുറം സ്വദേശി കെ സജീവാണ് പിടിയിലായത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വര്‍ണം കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.

Related Articles

Back to top button