Latest

പ്രതിസന്ധിക്കിടയിലും പ്രാര്‍ത്ഥനകളില്‍ പങ്ക് കൊണ്ടത് പതിനായിരങ്ങള്‍

“Manju”

മക്ക: ശക്തമായ കൊവിഡ് പ്രതിസന്ധിക്കിടയിലും ഇരു ഹറമുകളിലും റമദാന്‍ ആദ്യ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്ക് കൊണ്ടത് പതിനായിരങ്ങള്‍. മക്കയിലെ മസ്‌ജിദുല്‍ ഹറാമിലും മദീനയിലെ മസ്‌ജിദുന്നബവിയിലും കടുത്ത ആരോഗ്യ സുരക്ഷ വലയത്തിലാണ് വിശ്വാസികള്‍ എത്തിയത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇരു ഹറം പള്ളികളിലും ആരോഗ്യ മന്ത്രാലയത്തിന്റെ പൂര്‍ണ്ണ കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചാണ് വിശ്വാസികള്‍ ജുമുഅ നിസ്കാരത്തില്‍ പങ്കെടുത്തത്. മക്ക ഹറമില്‍ ഹറം ഇമാം ശൈഖ് ഡോ: അബ്‌ദുറഹ്‌മാന്‍ അല്‍ സുദൈസ്, മദീനയിലെ പ്രവാചക പള്ളിയില്‍ ശൈഖ് ഡോ: സ്വലാഹ് അല്‍ ബുദൈര്‍ എന്നിവരും ജുമുഅ നിസ്‌കാരത്തിനു നേതൃത്വം നല്‍കി.

Related Articles

Back to top button