IndiaLatest

വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് കെജരിവാള്‍

“Manju”

ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഏറെ പ്രയാസപ്പെട്ടാണ് രാജ്യം കോവിഡില്‍നിന്നു കരകയറിയതെന്ന് കെജരിവാള്‍ ട്വീറ്റ് ചെയ്തു. പുതിയ വകഭേദം ഇന്ത്യയില്‍ എത്തുന്നതു തടയാന്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കണമെന്ന് കെജരിവാള്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ലോകത്തെ ആശങ്കയിലാക്കി ദക്ഷിണാഫ്രിക്കയില്‍ നിരവധി തവണ ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. രാവിലെ 10.30 നാണ് യോഗം തുടങ്ങിയത്. പുതിയ വൈറസ് വകഭേദത്തെ പ്രതിരോധിക്കല്‍, രാജ്യത്തെ കോവിഡ് സാഹചര്യം, വാക്‌സിനേഷന്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഏഷ്യന്‍ രാജ്യമായ ഹോങ്കോങ്, ഇസ്രായേല്‍, യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയം എന്നിവിടങ്ങളിലാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ മാത്രം ഇതിനോടകം 100 ലേറെ പേര്‍ക്ക് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ എന്നു പേരിട്ട പുതിയ വൈറസ് വകഭേദം അതീവ അപകടകാരിയാണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ഇതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Related Articles

Back to top button