IndiaLatest

24.44 ബില്യണ്‍ ഡോളറിന്റെ മരുന്ന് കയറ്റുമതി നടത്തി ഇന്ത്യ

“Manju”

ഡല്‍ഹി : മരുന്ന് കയറ്റുമതിയില്‍ ഇന്ത്യക്ക് അത്ഭുതാവഹമായ മുന്നേറ്റം. ഇതുമായി ബന്ധപ്പെട്ട് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 18 ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്. 24.44 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് കഴിഞ്ഞവര്‍ഷം നടത്തിയത്. അതെ സമയം 20.58 ശതമാനമായിരുന്നു മുമ്പത്തെ സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ കയറ്റുമതി മൂല്യം.

മാര്‍ച്ചില്‍ രാജ്യം വന്‍ കുതിപ്പാണ് മരുന്ന് കയറ്റുമതിയില്‍ നടത്തിയത് . 2.3 ബില്യണ്‍ ഡോളര്‍. സാമ്പത്തിക വര്‍ഷത്തില്‍ മറ്റ് മാസങ്ങളിലെ അപേക്ഷിച്ച്‌ മാര്‍ച്ചിലാണ് ഏറ്റവും അധികം കയറ്റുമതി ഉണ്ടായത്. 2020 മാര്‍ച്ച്‌ മാസത്തെ അപേക്ഷിച്ച്‌ 2021 മാര്‍ച്ച്‌ മാസത്തില്‍ 48.5 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത് .

ഇതോടെ ഇന്ത്യന്‍ മരുന്ന് വിപണിയുടെ വളര്‍ച്ചാ നിരക്കും താരതമ്യേന ഉയര്‍ന്നതായിരിക്കുമെന്നാണ് നിഗമനം. ആഗോള മരുന്ന് വിപണി 1-2 ശതമാനം നെഗറ്റീവ് വളര്‍ച്ച നേടിയപ്പോഴാണ് ഇന്ത്യയ്ക്ക് അതിശയിപ്പിക്കുന്ന നേട്ടമുണ്ടാക്കാനായതെന്നത് ഇന്ത്യന്‍ മരുന്നുകളുടെ വിശ്വാസ്യതയുടെയും ഗുണമേന്മയുടെയും തെളിവ് കൂടി സാക്ഷ്യപ്പെടുത്തുന്നു .

ഭാവിയില്‍ ഈ വളര്‍ച്ച ഇന്ത്യന്‍ മരുന്ന് വിപണി പ്രതീക്ഷിക്കുന്നുണ്ട്. വാക്സീന്‍ വിപണിയില്‍ നിന്ന് കൂടുതല്‍ മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. നോര്‍ത്ത് അമേരിക്കയാണ് ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളുടെ പ്രധാന വിപണി. കയറ്റുമതിയുടെ 34 ശതമാനവും ഇവിടെക്കാണ് നടത്തുന്നത് .

Related Articles

Back to top button