InternationalLatest

ബോട്ട്​ മുങ്ങി നാല്പത്തിയൊന്ന് പേര്‍ക്ക് ദാരുണാന്ത്യം

“Manju”

റോം: ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസ ലക്ഷ്യമിട്ട്​ ടുണീഷ്യയിലെ എസ്​ഫാക്​സില്‍നിന്ന്​ അഭയാര്‍ഥികളുമായി പോയ ബോട്ട്​ മുങ്ങി 41 പേര്‍ക്ക് ദാരുണാന്ത്യം .ടുണീഷ്യന്‍ തീരത്തിന് സമീപം സിദി മന്‍സൂറിനോടു ചേര്‍ന്നാണ്​ അപകടം. ഉള്‍ക്കടലില്‍ ശക്തമായ കാറ്റിലകപ്പെട്ടാണ് ബോട്ട് തകര്‍ന്നത്​. ഒരു കുട്ടിയുള്‍പെടെ 41 പേരുടെ മൃതദേഹങ്ങള്‍ ക​ണ്ടത്തിയതായി ടുണീഷ്യന്‍ തീരദേശ സേന വ്യക്തമാക്കി . അതെ സമയം മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്​. ആഫ്രിക്കന്‍ – ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്​ ലക്ഷ്യമിട്ട്​ നീങ്ങുന്ന ആയിരക്കണക്കിന്​ അഭയാര്‍ഥികള്‍ പ്രധാനമായി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ്​ എസ്​ഫാക്​സ്​. കഴിഞ്ഞ മാസവും ഇതേ തീരത്തുനിന്ന്​ പുറപ്പെട്ട ബോട്ട്​ മുങ്ങി 39 പേര്‍ മരിച്ചിരുന്നു.

Related Articles

Back to top button