KeralaLatest

ആലപ്പുഴ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് വിട

“Manju”

ആലപ്പുഴ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ശവക്കോട്ട പാലം, കൊമ്മാടി പാലം, ആലപ്പുഴ കളർകോട് റിംഗ് റോഡ് പദ്ധതിയിൽ ഉൾപ്പെട്ട 12 റോഡുകൾ എന്നിവ നാളെ നാടിന് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

അമ്പലപ്പുഴ, ആലപ്പുഴ നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വാട കനാലിന് കുറുകെ നിലവിലുണ്ടായിരുന്ന ശവക്കോട്ട പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിച്ചത്. മനോഹരമായ ഒരു നടപ്പാലവും ഇതോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്ത് പുതിയ പാലവും നടപ്പാലവും വന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊമ്മാടി കൈചൂണ്ടി റോഡിൽ എംഎസ് കനാലിന് കുറുകെയുണ്ടായിരുന്ന കൊമ്മാടി പാലവും വീതികൂട്ടി പുനർനിർമ്മിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ കണക്‌ടിവിറ്റി റോഡുകൾ നൂതനസാങ്കേതിക വിദ്യകളുടെ സഹായത്തോടെ നവീകരിക്കുന്നതിനായി എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച കണക്‌ടിവിറ്റി റിംഗ് റോഡ് പദ്ധതിയും പുരോഗമിക്കുകയാണ്. ആലപ്പുഴ കളർകോട് കണക്‌ടിവിറ്റി റിംഗ് റോഡ് ഫേസ് 4 പൂർത്തിയായി. ആലപ്പുഴ നഗരത്തിന്റെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്ന 12 റോഡുകളാണ് നവീകരണം പൂർത്തീകരിച്ചിരിക്കുന്നത്”മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ്‌‌ബുക്കിൽ കുറിച്ചു.

 

 

Related Articles

Back to top button