ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഗുണഭോക്താക്കളുമായി സംവദിക്കും. വീഡിയോ കോണ്‍ഫറൻസിംഗിലൂടെ വെര്‍ച്വലായാണ് അദ്ദേഹം ഗുണഭോക്താക്കളെ അഭിസംബോധന ചെയ്യുന്നത്. ആയിരത്തിലധികം വരുന്ന ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ടായിരത്തിലധികം ഡിബി വാനുകള്‍ ഉപയോഗപ്പെടുത്തും. രാജ്യത്തെ വിവിധ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, പൊതു സേവന കേന്ദ്രങ്ങള്‍ എന്നിവ വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. ഇത് സംബന്ധിച്ച് പിഐബി വാര്‍ത്താക്കുറിപ്പ് പുറത്തിയിറക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പൂര്‍ത്തികരണം, ഗുണഭോക്താക്കളിലേക്ക് പദ്ധതികള്‍ എത്തുന്നത് ഉറപ്പാക്കല്‍ എന്നിവയാണ് വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ പ്രധാന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനും താഴെതട്ടില്‍ വരെ വികസനം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് വികസിത് ഭാരത് യാത്ര സങ്കല്പ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.