Uncategorized

മൊബൈൽ ഫ്ലാഷ് ഓൺ ചെയ്ത് ആദരവര്‍പ്പിക്കാന്‍ അഭ്യർഥിച്ച് മോദി

“Manju”

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വന്‍ വിജയത്തില്‍ മൊബൈല്‍ ഫോണില്‍ ഫ്ളാഷ് ലൈറ്റ് തെളിയിച്ച്‌ ആദരവ് അര്‍പ്പിക്കാന്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ശേഷം ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടി പ്രവര്‍ത്തകരോട് അവരുടെ മൊബൈല്‍ ഫോണുകളിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കാന്‍ അഭ്യര്‍ത്ഥിച്ചത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ കൈയിലുള്ള മൊബൈല്‍ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു’ എന്ന മോദിയുടെ വാക്കുകള്‍ കേട്ട ഉടനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ കൈയിലെ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കി.

ഇതിലൂടെ നിങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ആദരവ് പ്രകടിപ്പിച്ചു. ഇതിലൂടെ നിങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ദേശീയതയെ മാനിച്ചു. വളര്‍ച്ചയുടെ ബഹുമതിയാണിത്’ മോദി പറഞ്ഞു. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി അവിടുത്തെ ജനങ്ങള്‍ ബി.ജെ.പിയെയും സഖ്യകക്ഷികളെയും അനുഗ്രഹിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

Related Articles

Check Also
Close
  • …….
Back to top button