Uncategorized

സേനാംഗങ്ങളുടെ ധീരതയെ പ്രകീര്‍ത്തീച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ദേശീയ ദുരന്ത നിവാരണ സേനാ ദിനത്തില്‍ സേനാംഗങ്ങളുടെ ധീരതയെ പ്രകീര്‍ത്തീച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. എത് ദുരന്തമുഖങ്ങളിലും പൗരന്‍മാര്‍ക്ക് ആശ്രയവുമായി എത്തുന്നവരാണിവര്‍. രാജ്യം ദുരന്തനിവാരണ മേഖലയില്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള യജ്ഞത്തിലാണ്. ദുരന്തങ്ങള്‍ അതിജീവിക്കാന്‍ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായിരിക്കും രാജ്യം പ്രാധാന്യം നല്‍കുകയെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ധീരത, സേവനം, ദൗത്യബോധം എന്നിവയുടെ പ്രതീകമാണ് ദേശീയ ദുരന്ത നിവാരണ സേനയെന്ന് ആശംസ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ഷവും ജനുവരി 19-നാണ് ദേശീയ ദുരന്തനിവാരണ സേനാ ദിനമായി ആചരിക്കുന്നത്. 2006-ലാണ് ദുരന്ത നിവാരണ സേന സ്ഥാപിക്കപ്പെട്ടത്.

Related Articles

Back to top button