Uncategorized

യു.എന്‍ രക്ഷാ സമിതി അദ്ധ്യക്ഷ പദവി ഏറ്റെടുത്ത് ഇന്ത്യ

“Manju”

ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്ര ( യു.എന്‍ ) സഭാ രക്ഷാ സമിതിയുടെ ഡിസംബ‌ര്‍ മാസത്തെ അദ്ധ്യക്ഷ പദവി ഇന്ത്യ ഇന്നലെ ഏറ്റെടുത്തു. ഇന്ത്യയുടെ യു.എന്‍ അംബാസഡര്‍ രുചിര കംബോജ് ആണ് ഇനി ഒരു മാസത്തേക്ക് സമിതിയുടെ അദ്ധ്യക്ഷ സീറ്റിലിരിക്കുക. ഓരോ മാസവും ഓരോ രാജ്യങ്ങള്‍ വീതമാണ് 15 അംഗ സമിതിയില്‍ അദ്ധ്യക്ഷ സ്ഥാനം വഹിക്കുക.

2021 ഓഗസ്റ്റിലും ഇന്ത്യ അദ്ധ്യക്ഷ പദവി വഹിച്ചിരുന്നു. ഡിസംബര്‍ 31ന് സമിതിയില്‍ സ്ഥിരാംഗമല്ലാത്ത ഇന്ത്യയുടെ രണ്ട് വര്‍ഷ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ധ്യക്ഷ പദവി കൈവന്നിരിക്കുന്നത്.

സമിതിയിലെ പരിഷ്കരണങ്ങള്‍, തീവ്രവാദത്തെ ചെറുക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അദ്ധ്യക്ഷ പദവി കാലയളവില്‍ ഇന്ത്യ മുന്നോട്ട് വയ്ക്കും. ഡിസംബര്‍ 14,15 തീയതികളില്‍ നടക്കുന്ന സമിതി യോഗങ്ങളില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പങ്കെടുക്കും.

Related Articles

Back to top button