KasaragodLatest

പ്രകൃതിവിരുദ്ധം: മദ്രസ അദ്ധ്യാപകന് കഠിന തടവ്

“Manju”

കാസര്‍കോട്: 11കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അധ്യാപകന്​ 30 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി അബ്​ദുല്‍ ഹനീഫ എന്ന മദനിയെയാണ് (42) കാസര്‍കോട്​ ജില്ല അഡീഷനല്‍ സെഷന്‍സ് (ഒന്ന്) പോക്‌സോ കോടതി ജഡ്​ജി ടി.കെ. നിര്‍മല ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 12 മാസം അധിക തടവ് അനുഭവിക്കണം.പുല്ലൂര്‍ ഉദയനഗറിലെ മദ്രസയില്‍ അധ്യാപകനായിരിക്കെ 2016 മേയ് 31ന് രാത്രി അധ്യാപകന്‍റെ മുറിയില്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്നാണ്​ കേസ്​. . അധ്യാപകനെതിരെ മറ്റു ചില കുട്ടികളും പരാതി നല്‍കിയിരുന്നു.

Related Articles

Back to top button