IndiaKeralaLatest

ചെറുകിട സംരംഭകര്‍ക്ക് 1 .61 ലക്ഷം കോടി രൂപയുടെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ പദ്ധതി :വായ്‌പ സഹായവുമായി കേന്ദ്ര ഗവണ്‍മെന്റ്

“Manju”

ന്യൂഡല്‍ഹി : ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി രാജ്യത്തെ സംരംഭകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റീ സ്‌കീം.സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റീ സ്‌കീമിന് കീഴില്‍ 1.61 ലക്ഷം കോടി രൂപയാണ് മോദി സര്‍ക്കാര്‍ വായ്പാ സഹായമായി അനുവദിച്ചത്.

സംരംഭകര്‍ക്ക് സഹായം അനുവദിച്ച വിവരം കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പൊതു, സ്വകാര്യ ബാങ്കുകള്‍ വഴി ആകെ 1,61,017.68 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നതെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഇതില്‍ 1,13,713.15 കോടി രൂപ ഇതിനോടകം തന്നെ സംരംഭകര്‍ക്ക് നല്‍കി കഴിഞ്ഞതായും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

Related Articles

Check Also
Close
Back to top button