Latest

സുഹൃത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ യുവാവ് സഞ്ചരിച്ചത് 1400 കിലോമീറ്റര്‍

“Manju”

ഈ കോവിഡ് കാലത്ത് ഓക്സിജന്‍ കിട്ടാതെ നമ്മുടെ രാജ്യത്ത് മരണമടയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരുന്നു. ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ, കരളലിയിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള കോവിഡ് രോഗിയായ സുഹൃത്തിനുവേണ്ടി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍നിന്ന് 1400 കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഓക്സിജനുമായി എത്തിയ യുവാവാണ് വാര്‍ത്തകളില്‍ ഇടംനേടിയത്. റാഞ്ചിയിലുള്ള ദേവേന്ദ്ര കുമാര്‍ ശര്‍മയ്ക്ക് ഏപ്രില്‍ 24 ന് ഉത്തര്‍പ്രദേശിലെ സുഹൃത്ത് സഞ്ജയ് സക്സേനയില്‍ നിന്ന് ഒരു കോള്‍ ലഭിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച ഇവരുടെ രണ്ടുപേരുടെയും സുഹൃത്ത് ആയ രാജന് അടിയന്തിരമായി ഓക്സിജന്‍ ആവശ്യമാണത്രെ. ഈ വിവരം സക്സേന ദേവേന്ദ്രയെ അറിയിച്ചു. രാജന് 24 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്സിജന്‍ മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ മെഡിക്കല്‍ ഓക്സിജന്റെ അഭാവം കാരണം രാജന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഓക്സിജന്‍ സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിഞ്ഞില്ല. ഫോണ്‍ കോള്‍ ലഭിച്ചതിന് പിന്നാലെ ദേവേന്ദ്ര തന്റെ മോട്ടോര്‍ ബൈക്കില്‍ അന്നു രാത്രി ബൊക്കാറോയിലേക്ക് തിരിച്ചു. 150 കിലോമീറ്ററിലധികം സഞ്ചരിച്ച്‌ താനും രാജനും ആദ്യം ഒരുമിച്ച്‌ താമസിച്ചിരുന്ന നഗരമായ ബൊക്കാറോയില്‍ എത്തി. ഓക്സിജന്‍ സിലിണ്ടറുകള്‍ക്കായി ഏറെ അലഞ്ഞ ശേഷം ദേവേന്ദ്ര ജാര്‍ഖണ്ഡ് ഗ്യാസ് പ്ലാന്റിന്റെ ഉടമ രാകേഷ് കുമാര്‍ ഗുപ്തയുമായി ബന്ധപ്പെട്ടു. രാകേഷ് അദ്ദേഹത്തിന് ഓക്സിജന്‍ സിലിണ്ടറുകള്‍ നല്‍കി എന്ന് മാത്രമല്ല, സുഹൃത്തിനുവേണ്ടി ഇത്ര കഷ്ടപ്പെടുന്ന ദേവേന്ദ്രയില്‍നിന്ന് ഓക്സിജന്‍ സിലിണ്ടറുകളുടെ പണം വാങ്ങാന്‍ തയ്യാറായതുമില്ല.

Related Articles

Check Also
Close
Back to top button